Responsive Advertisement
Responsive Advertisement

 

കോഴിക്കോട്:കുറ്റിക്കാട്ടൂരിന് സമീപം കീഴ്മാട് മാമ്പുഴയിൽ ഇരുപത് കാരൻ മുങ്ങി മരിച്ചു.കീഴ്മാട് പണ്ടാരപ്പറമ്പ് നാസില്‍ ആണ് മരിച്ചത്.

ഇന്ന് രണ്ടരയോടെയാണ് സംഭവം നടന്നത്.ബന്ധുക്കൾക്കൊപ്പം മാമ്പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു.

സ്ഥിരമായി കുളിക്കുന്ന കീഴ്മാട് കടവിൽ വച്ച് നീന്തുന്നതിനിടയിൽ പെട്ടെന്ന് തളർന്ന് പുഴയിൽ മുങ്ങി പോവുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല തുടർന്ന് ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസി പുഴയിൽ ഇറങ്ങി നടത്തിയ തിരച്ചിലിലാണ് നാസിലിനെ കരക്കെത്തിയത്.

അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം നന്നായി പരിചയമുള്ള കടവും നന്നായി നീന്തൽ വശവും ഉള്ളനാസിൽ മുങ്ങി പോവാൻ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കോഴിക്കോട് ജിഡിടി വിദ്യാലയത്തിൽ മൂന്നാം വർഷ ഐടി വിദ്യാർത്ഥിയാണ് മരിച്ച നാസിൽ .