കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മകനെ കാണാതായ 72 ദിവസങ്ങളിലെ ഒരമ്മയുടെ അനുഭവങ്ങൾ,രണ്ടു സംസ്ഥാന സർക്കാറുകളുടെ ഇടപെടലുകൾ, മാധ്യമങ്ങളുടെ - സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകൾ വിശകലനം ചെയ്യുന്നു. ലോകം മുഴുവനുമുള്ള മലയാളികൾ നിതാന്തമായ ജാഗ്രതയോടെ കാത്തു നിന്ന ആ തിരിച്ചുവരവ് പുസ്തകമാവുന്നു.
"അർജുൻ എൻ്റെമകൻ"
'ഷീല കുറുവച്ചാലിൽ '
പുസ്തകത്തിൻ്റെ
കവർ പ്രകാശനം അളകാപുരി ജൂബിലിഹാളിൽ എം.കെ.രാഘവൻ എം.പി. നിർവ്വഹിച്ചു. കോഴിക്കോട് മേയർ സദാശിവൻ,
എൻ.ഇ. ഹരികുമാർ, കെ.വിജയകൃഷ്ണൻ, പ്രജീഷ് അച്ചാണ്ടി,
ഷീല കുറുവച്ചാലിൽ കെ.ഗോവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.