കുരുവട്ടൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂൾ വാൻ കത്തി നശിച്ചു.കോണോട്ട് എൽപി സ്കൂളിനു വേണ്ടി ഓടുന്ന വാനാണ് കത്തി നശിച്ചത്.ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്.കുട്ടികളെ സ്കൂളിൽ നിന്നും വീടുകളിൽ ഇറക്കിയ ശേഷം നിർത്തിയിട്ടതായിരുന്നുമിനി വാൻ.പെട്ടെന്ന് വാനിന്റെ ഡീസൽ ടാങ്കിന്റെ ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പരിസരത്ത് ഉണ്ടായിരുന്നവർ തീ അണക്കാൻ ശ്രമിച്ചു.എന്നാൽ നിമിഷനേരം കൊണ്ട് തീ വാഹനത്തിൽ പൂർണ്ണമായും പടർന്നു പിടിച്ചു.തുടർന്ന് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. ഫയർ യൂണിറ്റ് സ്ഥലത്തെത്തുമ്പോഴേക്കും തൊട്ടടുത്ത വീടിൻറെ ഒരു ഭാഗത്തേക്കും തീ പടർന്നിരുന്നു.ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം തീ പൂർണമായും നിയന്ത്രണ
വിധേയമാക്കി.