Responsive Advertisement
Responsive Advertisement
കോഴിക്കോട് :
27ജൂലൈ 2025
എൻജിനീയറിങ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു.മലപ്പുറം വള്ളിക്കുന്ന് നോർത്ത് ആനയങ്ങാടിക്ക് സമീപംതാമസിക്കുന്ന പാലക്കാട് ദീപ്തി എൻജിനീയറിങ് കോളേജ് വിദ്യാർഥിനിയായ സൂര്യ (21) ആണ് ട്രെയിൻ തട്ടി മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം സംഭവിച്ചത്.കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറങ്ങിയശേഷം റെയിൽ മുറിച്ചുകടക്കുന്നതിനിടയിൽ ഇതുവഴിയെത്തിയ ചെന്നൈ മെയിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.അപകടംസംഭവിച്ച സമയം തന്നെ തൽഷണം സൂര്യ മരിച്ചു.
രാജേഷിൻ്റെയും മണ്ണൂർ സിഎം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ പ്രതിഭ
യുടെയുംമകളാണ് അപകടത്തിൽ മരിച്ച സൂര്യ.