Responsive Advertisement
Responsive Advertisement
കർണാടക : ബേ​ഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാറ് യാത്രക്കാരായ മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കർണാടകയിലെ 
ബേ​ഗൂരിൽ വെച്ച് ഇവർ സഞ്ചരിച്ച കാറും
എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. വയനാട് സ്വദേശിയായ ബഷീർ എന്ന ആളും അദ്ദേഹത്തിന്റെ കുടുംബവുമാണ് അപകടത്തിൽപെട്ടത്. മലേഷ്യയിൽ നിന്ന് ടൂർ കഴിഞ്ഞ് തിരികെ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. വയനാട് നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെനാട്ടുകാരും പോലീസും ഫയർ യൂണിറ്റും ചേർന്ന്കാറിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.