Responsive Advertisement
Responsive Advertisement
കോഴിക്കോട് :മാവൂരിൽ
തെരുവുനായ റോഡിന് 
കുറുകെ ഓടിയതിനെ 
തുടർന്ന് നിയന്ത്രണം 
വിട്ട ഓട്ടോറിക്ഷ മറിഞ്ഞു.
മാവൂർ കട്ടാങ്ങൽ റോഡ്
കണിയാത്ത് റേഷൻ 
കടക്ക് മുൻപിലാണ്
 അപകടം ഉണ്ടായത്.
ഇന്ന് രാത്രി 
ഏഴരയോടെയാണ് 
അപകടം സംഭവിച്ചത്.
അപകടത്തിൽ ഓട്ടോ
 ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു.ഇവരെ 
മാവൂരിലെ സ്വകാര്യ
 ആശുപത്രിയിൽ 
പ്രവേശിപ്പിച്ചു.
ഇരുവരുടെയും
 പരിക്ക് സാരമുള്ളതല്ല.