മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായി കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസിനെതിരഞ്ഞെടുത്തു.
മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് (രണ്ടാം സ്ഥാനം): കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജും
മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് അംബാസഡറായി പി.ജി.ആകാശ് (വിദ്യാർത്ഥി, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് എന്നിവരെയും തിരഞ്ഞെടുത്തു.
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, വിവിധ കോളേജുകളിലെ ഇ.എൽ.സി ക്ലബ്ബുകൾ, ഇ എൽ.സി അധ്യാപക കോർഡിനേറ്റർമാർ, ഇ എൽ സി വിദ്യാർത്ഥി വളൻ്റിയർമാർ, ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം ഇൻ്റെൺസ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് അഭിമാന നേട്ടത്തിന് അർഹമാക്കിയത്.
വോട്ടർ ബോധവൽക്കരണത്തിലും, പുതിയ വോട്ടർമാരെ ചേർക്കുന്നതിലും കോഴിക്കോട് ജില്ല നടത്തിയ നൂതനമായ ഇടപെടലുകൾക്കുള്ള അംഗീകാരം കൂടിയാണ്
ഇത്രയും പുരസ്കാരങ്ങൾ തേടിയെത്താൻ കാരണം.