Responsive Advertisement
Responsive Advertisement
കോഴിക്കോട് :കാർ വെള്ള കെട്ടിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
മാവൂർ പാറമ്മൽ പുതുക്കുടിച്ചാലിൽ
ഇക്ബാൽ, ഭാര്യ ഫാബില എന്നിവർക്കാണ് പരിക്കേറ്റത്.
മാങ്കാവ് കണ്ണിപറമ്പ് റോഡിൽ ഊർകടവ് താഴ് വാരത്തിന് സമീപത്താണ്
അപകടം സംഭവിച്ചത്.
ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്.
ഊർക്കടവ് ഭാഗത്തു നിന്നും മാവൂരിലേക്ക്
വരുമ്പോൾ കാർ പെട്ടെന്ന് നിയന്ത്രണം
വിട്ട് റോഡരികിലെ സർവ്വേ കല്ല് ഇടിച്ചു തകർത്ത് റോഡരികിലെ
പതിനഞ്ച് മീറ്ററിൽ അധികം താഴ്ച്ചയുള്ള
വെള്ള കെട്ടിലേക്ക്
മറിയുകയായിരുന്നു.
കാർ വെള്ള കെട്ടിലേക്ക് മറിഞ്ഞ ഉടൻ തന്നെ
മുക്കാൽ ഭാഗവും മുങ്ങി പോയി. ശബ്ദ്ദം കേട്ട്
ഓടിയെത്തിയ
പരിസരവാസികളും
ഇതു വഴി മറ്റു വാഹനങ്ങളിൽ
എത്തിയ യാത്രക്കാരും
ചേർന്നാണ്
കാറിൽ കുടുങ്ങിയവരെ
പുറത്തെത്തിച്ചത്.
അപകടം സംഭവിച്ച സമയത്ത് കാറിൽ
മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.
കുട്ടികൾ പരിക്കേൽക്കാതെ
രക്ഷപ്പെട്ടു.
പരിക്കേറ്റ ഇക്ബാലും ഫാബിലയും
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ്
പ്രാഥമിക വിവരം.