ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെപതിനാറാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.കോഴിക്കോട് ടൗൺഹാളിൽ വച്ച് നടന്ന പരിപാടിയിൽ
കോഴിക്കോടിനു പുറമെ മലപ്പുറം, തൃശൂർ, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള നിർധന രോഗികൾക്കും ആശ്വാസം പകർന്നു.
വാർഷികാചരണം കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ ഉദ്ഘാടനം.സ്വാഗതസംഘം ചെയർമാൻ അർഷാദ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഇരുന്നൂറോളം നിർധന കുടുംബങ്ങൾക്ക് ധനസഹായവും, വസ്ത്ര വിതരണവും, തയ്യൽ മെഷീൻ വിതരണവും, ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു.
സിദ്ദിഖ് കാഞ്ഞിരത്തിങ്ങൽ,
സിജു പാലക്കൽ,
കെ പി അഷ്റഫ്,മഹ്മൂദ് വാണിമേൽ,എംടി ഷമീർ,മാമുക്കോയ കുറ്റിക്കാട്ടൂർ,മുഹമ്മദ് ഷബീർ കണ്ണൂർ,ലത്തീഫ് തിരൂർ ജലീൽ ചാലിയം അസീസ് മാത്തോട്ടം മുഹമ്മദ് പുനർജനി മൊയ്തീൻ കോയ ചെറുവണ്ണൂർ,ജലീൽ നാദാപുരം എന്നിവർ ചേർന്നാണ് കൈമാറിയത്.
പരിപാടിയുടെ ഭാഗമായി സന്നദ്ധസേവന രംഗത്ത് മാതൃകാ പ്രവർത്തനം നടത്തിയ ജീവകാരുണ്യ പ്രവർത്തകരെ ആദരിച്ചു.സംഘാടക സമിതി കൺവീനർ
കെ ബഷീർ,
മാനേജിങ് ട്രസ്റ്റിമൊയ്തീൻ കോയ, ഡയറക്റ്റർ ടി റഹീദ,
സുമി മണ്ണൂർ, കുഞ്ഞൂസ് കലവറ, മുജീബ് പെരുമണ്ണ, ഹസീന, രജിത , സാജിത , ശ്രീജ, സഫിയ, സൗദ തുടങ്ങിയവർ നേതൃത്വം നൽകി.