വി. ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ പയ്യോളിയിലെ വീട്ടിൽ (ഉഷസ്) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദേശീയ കബഡി താരമായിരുന്ന ശ്രീനിവാസൻ, ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് സഹസ്ഥാപകനും ട്രഷററുമാണ്. സിഐഎസ്എഫിൽ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.മകൻ:
വിഘേഷ് വി. ഉജ്വൽ. മരുമകൾ: കൃഷ്ണ (കൊച്ചി). സഹോദരങ്ങൾ ഗിരിജാ വല്ലഭൻ (എറണാകുളം), ബിജു (ബേപ്പൂർ), നന്ദിനി (കണ്ണഞ്ചേരി കോഴിക്കോട് ) അഡ്വ. ബീന (തിരുവണ്ണൂർ).