Responsive Advertisement
Responsive Advertisement
കോഴിക്കോട് : സ്വകാര്യ ബസ് സ്കൂട്ടറിന് പിറകിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മക്ക് ദാരുണാന്ത്യം.കുറ്റിക്കാട്ടൂർ സ്വദേശിനിയായ തടപ്പറമ്പ് ജമീല (60)ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടരയോടെ കോവൂർ പെട്രോൾപാമ്പിന്
എതിർവശത്താണ് അപകടം സംഭവിച്ചത്.
സ്കൂട്ടറും ബസും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു.
സ്കൂട്ടറിന് പിറകിൽ ബസ് ഇടിച്ചതോടെനിയന്ത്രണം 
വിട്ട് സ്കൂട്ടർ മറിഞ്ഞു.
ഇതോടെ സ്കൂട്ടറിന് പിറകിൽ സഞ്ചരിച്ച ജമീലക്കു 
മുകളിലൂടെ ബസ് കയറിയിറങ്ങി.
അപകടത്തിൽ ജമീല
 സംഭവ സ്ഥലത്ത് വെച്ച് 
തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന ഭർത്താവ്സുലൈമാനും
സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അപകടത്തിൽ തുടർന്ന് 
ഇതുവഴിയുള്ള ഗതാഗതം
 അല്പനേരം തടസ്സപ്പെട്ടു
 മെഡിക്കൽ കോളേജ് 
പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.