ഒരു പ്രദേശത്തിൻ്റെ ആകെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമം കുറിച്ച്മാവൂരിൽ നിർമ്മിച്ച ഫയർ സ്റ്റേഷൻപ്രവർത്തനം ആരംഭിക്കുന്നു.
ഫെബ്രുവരി 26ാം തീയതി രാവിലെ പത്ത് മണിക്ക് പ്രവർത്തന സജ്ജമായ മാവൂർ ഫയർ സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഫയർ സ്റ്റേഷന് വേണ്ടിമുന്നിൽ നിന്ന് പ്രവർത്തിച്ച എംഎൽഎ അഡ്വ പിടിഎ റഹീം ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കൂടാതെ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ
വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന്
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാവൂരിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതോടെകുന്ദമംഗലം നിയോജക മണ്ഡലത്തിലെ മാവൂർ,
ചാത്തമംഗലം,
പെരുവയൽ,പെരുമണ്ണ,കുന്ദമംഗലം,എന്നീ പഞ്ചായത്തുകൾക്ക് പുറമെ കൊടിയത്തൂർ പഞ്ചായത്തിനും
മലപ്പുറം ജില്ലയിലെ വാഴക്കാട്, ചീക്കോട്, വാഴയൂർ, കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലും സേവനം ലഭ്യമാവും.
ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി
ഇവിടേക്ക് ആവശ്യമായ
വാഹനങ്ങളും ഉപകരണങ്ങളും
തസ്തികകളും ക്രമീകരിച്ചതായി ജില്ലാഫയർ ഓഫീസർ കെ എം അഷ്റഫ് അലി അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ
ഇരുവർക്കും പുറമെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
എൻ പി അഹമ്മദ്,
വെള്ളിമാടുകുന്ന് ഫയർ ഓഫീസർ
റോബി വർഗീസ്,
സ്വാഗത സംഘം അംഗങ്ങളായ
സുരേഷ് പുതുക്കുടി,
ഇ കെ നിതീഷ് ,
നാസർ മാവൂരാൻ,
തുടങ്ങിയവർ സംബന്ധിച്ചു.