Responsive Advertisement
Responsive Advertisement
മാവൂർ -കൂളിമാട് റോഡരികിൽ ഗ്രാസിം വളപ്പിനോട് ചേർന്ന്
നിർമ്മാണംപൂർത്തിയാക്കിയ ഫയർ സ്റ്റേഷൻ്റെ ഉദ്ഘാടനം ഫെബ്രുവരി 26 വ്യാഴം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് അഡ്വ:പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. പരിപാടി വിജയിപ്പിക്കുന്നതിന് ഞായർ രാവിലെ 11 മണിക്ക് മാവൂർ ഗ്രാമപഞ്ചായത്തിൽ വിപുലമായ സ്വാഗതസംഘം യോഗം വിളിച്ചിട്ടുണ്ടെന്നും ജനപ്രതിനിധികളും വിവിധ സംഘടനാ നേതൃത്ത്വവും സംബന്ധിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.