നല്ലളം മോഡേൺ ബസാറിൽ
കാർ ലോറിയുമായി കൂട്ടിയിടിച്ച്
നാലുപേർ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
രാമനാട്ടുകര സ്വദേശികളായ
ദിനിൽ , അജീഷ്,ഫാറൂഖ് കോളേജ് സ്വദേശികളായ വിമൽ, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദിജിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് .
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മോഡേൺ ബസാർ
അപകടത്തിൽ തകർന്ന കാറിൽ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരും
വാഹനത്തിന് ഉള്ളിൽ കുടുങ്ങിപ്പോയി.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഒരാളെ പുറത്തെത്തിച്ച് ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മറ്റ് നാല് പേരെയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ യൂണിറ്റ്
സ്റ്റേഷൻ ഓഫീസർ
ഇ ഷിഹാബുദ്ദീൻ,
സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ
പി എം ബ്രിജേഷ്
എന്നിവരുടെ നേതൃത്വത്തിൽ ഹൈഡ്രോളിക് കട്ടർ,സ്പ്രഡർ
എന്നിവ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്.
തുടർന്ന് ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിന്റെ കാരണം വ്യക്തമല്ലഇരു വാഹനങ്ങളിൽ ഏതോ വാഹനത്തിലെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു.നല്ലളം പോലീസ് സ്ഥലത്തെത്തി
ഗതാഗതം നിയന്ത്രിച്ചു.
മരിച്ച നാല് പേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ
ബന്ധുക്കൾക്ക് കൈമാറും.