താമരശ്ശേരിയിൽ ദേശീയപാതയോരത്തെ പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ബേക്കറിയിൽ കാട്ടുപന്നി ഓടിക്കയറി.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.
ഏറെ തിരക്കേറിയ താമരശ്ശേരിയിലെ ജനത ബേക്കറിയിലേക്കാണ് കാട്ടുപന്നിയെത്തിയത്.ബേക്കറിക്കകത്ത് കാട്ടുപന്നി കയറുന്ന സമയത്ത് സ്ത്രീകൾ ഉൾപ്പെടെ നിരവധി
പേർ ബേക്കറിക്കുള്ളിൽ ഉണ്ടായിരുന്നു.
പെട്ടെന്ന് ബേക്കറിക്കകത്ത് കാട്ടുപന്നിയെ കണ്ടതോടെ
ഇവരെല്ലാം പരിഭ്രാന്തിയിലായി.
മിക്കവരും പലവഴിക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.ഇത് ഏറെനേരം ആശങ്ക ഉളവാക്കി.
ബഹളം കേട്ട് ഓടിയെത്തിയ പരിസരത്തെ നാട്ടുകാർ ചേർന്ന് ഏറെ പണിപ്പെട്ട് കാട്ടുപന്നിയെ ബേക്കറിയിൽ നിന്നും പുറത്ത് ചാടിച്ചു.എന്നാൽ ഇവിടെ നിന്നും പുറത്തിറങ്ങി ഓടിയ കാട്ടുപന്നി ഒരു സ്വകാര്യ ബസിലും കാറിലും നിർത്തിയിട്ട ഒരു സ്കൂട്ടറിലും ഇടിച്ചു.അതിനുശേഷം പ്രധാനറോഡിനോട് ചേർന്നുള്ള ഉല്ലാസ് നഗർ റോഡിലൂടെ ഓടി രക്ഷപ്പെട്ടു.
അടുത്തകാലത്തായി താമരശ്ശേരിയിൽ വ്യാപകമായി കാട്ടുപന്നി ശല്യം രൂക്ഷമായ സ്ഥിതിയാണുള്ളത്.
പകൽ സമയത്ത് പോലുംജനങ്ങൾക്ക് കാട്ടുപന്നികളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയുണ്ട്.
അതിനിടയിലാണ് ഇപ്പോൾ ബേക്കറിക്കകത്തും കാട്ടുപന്നി കയറിഭീതി സൃഷ്ടിച്ചത്.