Responsive Advertisement
Responsive Advertisement
കോഴിക്കോട് :ചാത്തമംഗലം കൂളിമാടിന് സമീപം പാഴൂർ മുന്നൂറിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിലായി.
ചെറുവാടി ചേലപുറത്ത് മുഹമ്മദ്ഇർഫാൻ (22) ആണ് മാവൂർ പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച ഉച്ചയോടെ നടന്നഅപകടത്തിനുശേഷംമുഹമ്മദ് ഇർഫാൻ ഒളിവിൽ പോയിരുന്നു.തുടർന്ന് മാവൂർ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മുഹമ്മദ് ഇർഫാൻ വേണ്ടി ഊർജിതമായ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇന്ന് പിടിയിലായത്.
വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷംഅറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
അപകടത്തിൽ പരിക്കേറ്റപഴംപറമ്പ് സ്വദേശികളായ തസ്നിനും തൻസീമുംഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുവരെയും കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ
മാവൂർ പോലീസും,ഇവരുടെ സഹോദരൻ തൻസീമിനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മുക്കം പോലീസിലും ആണ് കേസ് നിലവിലുള്ളത്.