Responsive Advertisement
Responsive Advertisement
കോഴിക്കോട് :
മുക്കത്തിനു സമീപം കറുത്തപറമ്പിൽ ബൈക്കും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ്
കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ കറുത്ത പറമ്പിൽ
അപകടം സംഭവിച്ചത്.
സച്ചിൻ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ പാലുമായി വരികയായിരുന്നു
മിനി പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണതിനെ തുടർന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റു.ഉടൻതന്നെ പരിസരത്തുണ്ടായിരുന്നവർചേർന്ന് പരിക്കേറ്റ സച്ചിനെ മണാശ്ശേരിയിലെ
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.