Responsive Advertisement
Responsive Advertisement
പന്തീരാങ്കാവ് :
പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തൊഴിലാളി മരിച്ചു. മണക്കടവ് കണ്ടമ്പലത്തിൽ മീത്തൽ ടി വി പ്രമോദ് ദാസ് (56) ആണ് മരിച്ചത്. 
ഒന്നര മാസം മുമ്പാണ് അപകടം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
അവിവാഹിതനാണ്. കുന്നംകുളങ്ങര വിഷ്ണു ക്ഷേത്രം വൈസ് പ്രസിഡന്റ്‌, മണക്കടവ് തീരം സംരക്ഷണ സമിതി കൺവീനർ, മണക്കടവ് റെസിഡൻസ് അസോസിയേഷൻ പ്രവർത്തക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. 
പിതാവ് പരേതരായ കുട്ടൻ
മാതാവ്:
അമ്മാളു സഹോദരങ്ങൾ: പ്രമിത, പ്രജിത, പ്രഭാഷ്.