Responsive Advertisement
Responsive Advertisement
കോഴിക്കോട് :
സാധാരണ മോഷ്ടാക്കളെ പിടിക്കാൻ ആധുനികകാലത്ത് ഏറ്റവും കൂടുതൽ പോലീസിന്
സഹായകരമാകുന്നത് സിസിടിവികളാണ്.
എന്നാൽ ആ സിസിടിവിയും
മോഷണം പോയാലോ?
അങ്ങനെയൊരു സംഭവം കോഴിക്കോട്
കൂടരഞ്ഞിയിൽ ഉണ്ടായി.കൂടരഞ്ഞിക്ക് സമീപം പെരുമ്പൂളയിൽ നിർത്തിയിട്ട
കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂള റൂട്ടിൽ ഓടുന്ന കെ ബി ടി എന്ന പേരുള്ള സ്വകാര്യ ബസിലെ സിസിടിവി ഉൾപ്പെടെയാണ് മോഷ്ടാവ്
കൊണ്ടുപോയത്.
ഇന്നലെ രാത്രി പതിവുപോലെ
സർവീസ് കഴിഞ്ഞശേഷം പെരുമ്പൂളയിൽ
നിർത്തിയിട്ടതായിരുന്നു ബസ്.അതിനുശേഷം ജീവനക്കാരുടെ നേതൃത്വത്തിൽ
ബസ് കഴുകി വൃത്തിയാക്കി മടങ്ങി പോയി. ഇന്ന് രാവിലെ പതിവുപോലെ
ആദ്യ സർവ്വീസ് നടത്തുന്നതിന്
ജീവനക്കാർ എത്തിയപ്പോഴാണ്
മോഷണ വിവരം അറിയുന്നത്.
ബസിൻ്റെ മുൻവശത്തെ
പെട്ടിയിൽ ഉണ്ടായിരുന്ന
ബാറ്ററികൾ മുഴുവനും മോഷണം പോയിട്ടുണ്ട്.
തുടർന്ന് സി.സി ടി വി പരിശോധിക്കാൻ നോക്കിയപ്പോഴാണ്
സി സി ടി വിയും മോഷണം പോയതായി
വ്യക്തമായത്.
തുടർന്ന് ബസ് ഉടമ
തിരുവമ്പാടി പോലീസിൽ പരാതി നൽകി. പോലീസ്
സ്ഥലത്തെത്തി
പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉടൻ സ്ഥലത്തെത്തും.
അതേ സമയം
നേരത്തെയും പലതവണ സമാനമായ രീതിയിൽ കൂടരഞ്ഞി
മേഖലയിൽ
വ്യാപകമായി വാഹനങ്ങളിലെ
ബാറ്ററികൾ
മോഷണം പോയിട്ടുണ്ട്.
ചിലമോഷണ കേസുകളിൽ മോഷ്ടാക്കളെ 
പിടി കൂടിയിട്ടുമുണ്ട്. അതിനിടയിലാണ്
ഇപ്പോൾ വീണ്ടും സമാനമായ രീതിയിൽ
ബാറ്ററികളും സി.സി ടിവികളും മോഷണം പോകുന്നത്.