Responsive Advertisement
Responsive Advertisement
കോഴിക്കോട് :സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കിടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ഗുഡ്സ് വാൻ ഇടിച്ച് തെറിപ്പിച്ചു.
ചെറുവണ്ണൂരിൽ
ശാരദ മന്ദിരംസ്റ്റോപ്പിലാണ് അപകടം നടന്നത്.വയനാട് സ്വദേശിനിയായ അലീനക്കാണ് പരിക്കേറ്റത്.
ദീർഘദൂരബസിൽ വരുന്നതിനിടെ
ചെറുവണ്ണൂരിൽ എത്തിയപ്പോൾ യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിന് ബസ് നിർത്തി.തുടർന്ന്കുടിവെള്ളം വാങ്ങുന്നതിന് വേണ്ടി സീബ്ര ലൈൻ മുറിച്ചുകിടക്കുന്നതിനിടയിൽ അമിതവേഗതയിൽ എത്തിയ ഗുഡ്സ്
വാൻ അലീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ സാരമായി പരിക്കേറ്റ അലീനയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിന് ഇടയാക്കിയ ഗുഡ്സ് വാനും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.