അഴിഞ്ഞിലത്ത് നിർത്തിയിട്ട സിഫ്റ്റ്കാർ തീ കത്തി നശിച്ചു.
പുലർച്ചെ പന്ത്രണ്ട്
മണിയോടെയാണ് സംഭവം.
കാർ അഴിഞ്ഞിലത്തെ
പടുവിൽ താഴം സ്റ്റോപ്പിനടുത്ത് നിർത്തിയിട്ടതായിരുന്നു.
കാറിൽ നിന്നും തീയും
പുകയും ഉയരുന്നത്
ഇതുവഴി സഞ്ചരിച്ച മറ്റു വാഹനങ്ങളിലെ
യാത്രക്കാരുടെ ശ്രദ്ധയിലാണ്
ആദ്യം പെട്ടത്.ഉടൻതന്നെ
മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
ഫയർ യൂണിറ്റ് സ്ഥലത്തെത്തി
ഏറെനേരത്തെ
പരിശ്രമത്തിനു ശേഷം
തീ നിയന്ത്രണ വിധേയമാക്കി.
തീ പിടിച്ചതിനെ തുടർന്ന് കാർ പൂർണ്ണമായും കത്തി നശിച്ചു.