Responsive Advertisement
Responsive Advertisement
കോഴിക്കോട് :
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷണൽ സ്‌പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിലായി. പതിനാറ് വയസുകാരിയെ ലോഡ്‌ജിൽ വച്ച് പീഡിപ്പിച്ചു എന്ന പരാതിയുടെ
അടിസ്ഥാനത്തിലുള്ള പോക്‌സോ കേസിലാണ് കസ്റ്റഡി. പീഡനത്തിന് ഇരയായ പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.
പരാതിയുടെ അടിസ്ഥാനത്തിൽ
നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി പത്തരയോടെയാണ് കസ്റ്റഡി രേഖപ്പെടുത്തിയത്. 2022 സെപ്‌റ്റംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ പതിനാറ് കാരിയാണ് പീഡനത്തിന് ഇരയായത്.പരാതി ലഭിച്ചതോടെ
പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനകളും തെളിവെടുപ്പുകളും അടിസ്ഥാനമാക്കി പ്രതിയെ നിലമ്പൂരിൽ നിന്ന് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ച് കേസിൻ്റെ മറ്റ് വശങ്ങൾ പരിശോധിച്ച്കടുത്ത നടപടികൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ നിരവധിമോട്ടിവേഷൻ വീഡിയോകള്‍ പങ്കുവക്കുന്നയാളാണ് ഫിലിപ്പ് മമ്പാട്.