Responsive Advertisement
Responsive Advertisement
കോഴിക്കോട് : പാളയത്തിനു സമീപം കല്ലായിറോഡിലെ ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം.ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തം ഉണ്ടായത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപ്പിടുത്തം ആദ്യം ഉണ്ടായത്.പിന്നീട് നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്ന് മൂന്നാം നിലയിലേക്കും വ്യാപിച്ചിട്ടുണ്ട്.വിവരമറിഞ്ഞ് ഉടൻതന്നെ
മീഞ്ചന്ത,ബീച്ച്,വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും ഫയർ യൂണിറ്റുകൾ സ്ഥലത്ത് കുതിച്ചെത്തിതീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തീ പിടിച്ച സമയത്ത് ജീവനക്കാർ ഉൾപ്പെടെ നിരവധി പേരാണ് ജയലക്ഷ്മി ഉണ്ടായിരുന്നത്.ഇതിൽ രണ്ടുപേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക നിഗമനം.

തീ മുകൾ
നിലയിലേക്കും വ്യാപിച്ചതോടെ
കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്.
വിഷു അടുത്തതോടെ
ധാരാളം തുണിത്തരങ്ങൾ ജയലക്ഷ്മി സിൽക്സിൽ സൂക്ഷിച്ചിരുന്നു.
ഇതിലേറെയും തീ കത്തി നശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമാണ് ഉടമകൾക്ക് ഉണ്ടായത്.തീപിടുത്തത്തെ തുടർന്ന് കോഴിക്കോട് കല്ലായി റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിട്ടുണ്ട്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തീകെട്ടിടത്തിൽ വലിയ തോതിൽ വ്യാപിച്ചതോടെ
ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ
നിയന്ത്രിക്കാനുള്ള തീവ്രശ്രമമാണ് ഇപ്പോൾ നടക്കുന്നത്.അതേസമയം തൊട്ടടുത്തുതന്നെ പ്രവർത്തിക്കുന്ന മറ്റ് കെട്ടിടങ്ങളിലേക്കും പെട്രോൾ പമ്പുകളിലേക്കും തീ പടരാതിരിക്കാനുള്ള
ശ്രമവും ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
സംഭവത്തിൽ
പോലീസും ജാഗ്രത പുലർത്തുന്നുണ്ട്.