Responsive Advertisement
Responsive Advertisement
കോഴിക്കോട് : ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് മക്കാൻ താഴത്തെ വീട്ടിൽ, 
ഹാഫിസ് താജുദ്ദീൻ (22 ) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റഹാഫിസ് താജുദ്ദീനെ ഉടൻതന്നെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നന്തിക്കും തിക്കോടിക്കുമിടയിൽ ഇരുപതാംമൈലിൽ വെച്ചാണ് അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടോറസിനടിയിൽ പെടുകയായിരുന്നു.
കെ എസ് യു പെരുമണ്ണ മണ്ഡലം പ്രസിഡണ്ടും എം എസ് എം ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡണ്ടും ആണ്
മരിച്ച ഹാഫിസ് താജുദ്ദീൻ.