Responsive Advertisement
Responsive Advertisement
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സൺസൈഡ് ഇടിഞ്ഞ് വീണ് നാലു പേർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച്
ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. കോർപ്പറേഷൻ ഓഫീസിൽ മുമ്പിൽ
നടത്തിയ പ്രതിഷേധ യോഗത്തിനിടയിൽ
പ്രവർത്തകർ ബാരിക്കേഡ് ബേധിച്ച്
കോർപ്പേഷൻ ഓഫീസിലേക്ക്
തള്ളികയറാൻ ശ്രമിച്ചതോടെയാണ്
സംഘർഷം ഉണ്ടായത്.
നിരവധി പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് തള്ളി കയറി.ഇവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചത് ഏറെ നേരം സംഘർഷത്തിനിടയാക്കി. പിന്നീട് തള്ളികയറാൻ ശ്രമിച്ച പതിനഞ്ചോളം പേരെ
പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടയിൽ
മറ്റ് പ്രവർത്തിൽ പോലീസ് ബസിന് മുമ്പിൽ കുത്തിയിരുന്ന്
പ്രതിഷേധിച്ചു. ഇവരെയും പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
നേരത്തെ പ്രധിഷേധമാർച്ച്
ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ.പി. പ്രകാശ് ബാബു ഉദ്ഘാടനചെയ്തു.
മരിച്ച നാലു പേരുടെയും കുടുംബത്തിന്
25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നത് വരെ സമരം തുടരുമെന്ന്
പ്രകാശ് ബാബു പറഞ്ഞു.