കോഴിക്കോട് :
കൂളിമാട് റോഡിൽ എളമരം പാലത്തിനു സമീപം തട്ടുകട തീ കത്തി നശിച്ചു.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്.കടയിൽ നിന്നും തീയും പുകയും ഉയരുന്നത് ഇതുവഴി സഞ്ചരിച്ച വാഹന യാത്രക്കാരുടെ ശ്രദ്ധയിലാണ് ആദ്യംപെട്ടത്.തുടർന്ന് മാവൂർ പോലീസിൽ വിവരമറിയിച്ചു.മാവൂർ പോലീസ് ഉടൻതന്നെ മുക്കം ഫയർ യൂണിറ്റിന് വിവരം കൈമാറി. ഫയർ യൂണിറ്റ് സ്ഥലത്തെത്തി
ഏറെ നേരത്തെ പരിശ്രമത്തിനു
ശേഷം തീ നിയന്ത്രണ വിധേയമാക്കി.
അപ്പോഴേക്കും തട്ടുകട പൂർണ്ണമായി കത്തിനശിച്ചിരുന്നു.
വലിയ സാമ്പത്തിക നഷ്ടമാണ് ഉടമകൾക്ക് ഉണ്ടായത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.