ചടങ്ങില്‍ എ പി അഹമ്മദ്, ജാമിദ ടീച്ചര്‍, സുലൈമാന്‍ പെരിങ്ങത്തൂര്‍ എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് നടക്കുന്ന 'അലിമാഷിന്റെ ലോകം' എന്ന ചര്‍ച്ചാപരിപാടിയില്‍ അബ്ദുല്‍ അലിമാഷ്, പ്രശസ്ത സ്വതന്ത്രചിന്തകനും യുട്യൂബറുമായ ആരിഫ് ഹുസൈന്‍ തെരുവത്തുമായി സംവദിക്കും. തുടര്‍ന്നുള്ള 'വിലക്കുകള്‍, വിലങ്ങുകള്‍, വിവേചനങ്ങള്‍' എന്ന പാനല്‍ ചര്‍ച്ചയില്‍, റഫീഖ് മംഗലശ്ശേരി, യാസിന്‍ ഒമര്‍, ഹസീന മണ്ണടി, ജാഫര്‍ ചളിക്കോട് എന്നിവര്‍ പങ്കെടുക്കും.
ആദരിക്കല്‍ ചടങ്ങില്‍ പ്രെഫസര്‍ ടി ജെ ജോസഫ്, എം എന്‍ കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍, ഇ എ ജബ്ബാര്‍, ആരിഫ്ഹുസൈന്‍ തെരുവത്ത്, എ പി അഹമ്മദ്, അഡ്വ അനില്‍കുമാര്‍, ജാമിദ ടീച്ചര്‍, സുലൈമാന്‍ പെരിങ്ങത്തൂര്‍, റഫീഖ് മംഗലശ്ശേരി, യാസിന്‍ ഒമര്‍, ഹസീന മണ്ണടി, ജാഫര്‍ ചളിക്കോട് തുടങ്ങിയവര്‍ സംബന്ധിക്കും. കാപ്പാട് അബ്ദുൾ അലി മാസ്റ്റർ എഴുതിയ മുസ്ലിം
പിന്തുടർച്ചാവകാശനിയമം ഒരു സമഗ്ര പഠനം ശരീരത്ത് നിയമങ്ങൾ മാറ്റേണ്ടത് എന്തുകൊണ്ട് എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കി മതം സൃഷ്ടിച്ച വിലക്കുകളും വിലങ്ങുകളും വിവേചനങ്ങളും ചർച്ച ചെയ്യുകയാണ് ഈ സെക്ഷനിൽ ചെയ്യുന്നത്.