നല്ലളം മോഡേൺ ബസാറിൽ
കാർ ലോറിയുമായി കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മോഡേൺ ബസാർ
അപകടത്തിൽ തകർന്ന കാറിൽ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരും
വാഹനത്തിന് ഉള്ളിൽ കുടുങ്ങിപ്പോയി.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഒരാളെ പുറത്തെത്തിച്ച് ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.മറ്റ് നാല് പേരെയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ യൂണിറ്റ്
സ്റ്റേഷൻ ഓഫീസർ
ഇ ഷിഹാബുദ്ദീൻ,
സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ
പി എം ബ്രിജേഷ്
എന്നിവരുടെ നേതൃത്വത്തിൽ ഹൈഡ്രോളിക് കട്ടർ,സ്പ്രഡർ
എന്നിവ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്.
തുടർന്ന് ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അപകടത്തിൽ പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു.നല്ലളം പോലീസ് സ്ഥലത്തെത്തി
ഗതാഗതം നിയന്ത്രിച്ചു.