Responsive Advertisement
Responsive Advertisement
കോഴിക്കോട് :നടപ്പാതയിലൂടെ
സ്കൂട്ടർ യാത്രക്കാരൻ കയറി
വന്നപ്പോൾ
വാഹനം തടഞ്ഞ് തിരികെ 
അയച്ച എരഞ്ഞിപ്പാലം
സ്വദേശിനിയായ പ്രഭാവതി അമ്മ
യാണ്ഇപ്പോൾ നാട്ടിലെ 
വൈറൽ താരം.
ചൊവ്വാഴ്ചയാണ്
സംഭവം
 നടന്നത്.

ബൈപ്പാസിലെ ഗതാഗത കുരുക്കിനിടയിൽ സ്കൂട്ടർ
യാത്രക്കാരൻനടപ്പാതയിലൂടെ
 സ്കൂട്ടർ ഓടിച്ചു കയറ്റി.
ഈ സമയം ഇതുവഴി വരികയായിരുന്നുഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ
എരഞ്ഞിപ്പാലം കയ്യേരിയിലെ
പ്രഭാവതി അമ്മ.
ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന നടപ്പാതയിൽ തന്റെ മുന്നിലേക്ക് സ്കൂട്ടർഎത്തിയതോടെ
പ്രഭാവതി അമ്മ സ്കൂട്ടറിന് മുൻപിൽതടസ്സമായി നിന്നു.
അതിനിടയിൽ സ്കൂട്ടർ യാത്രക്കാരൻ ഇവരോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും
അതിന് തയ്യാറാവാതെ
 സ്കൂട്ടർ തിരികെ പോകാൻ ആവശ്യപ്പെട്ടു.എന്നാൽ ആദ്യമൊന്നും സ്കൂട്ടർ യാത്രക്കാരൻ തിരികെ പോകാൻ തയ്യാറായിരുന്നില്ല.അതിനിടയിൽ പ്രഭാവതി അമ്മ ബാഗിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് ദൃശ്യം പകർത്താൻ ശ്രമിച്ചതോടെ ഇത് താൻ വിചാരിച്ച ആളല്ലെന്ന് മനസ്സിലായ സ്കൂട്ടർ യാത്രക്കാരൻപതിയെ 
സ്കൂട്ടർ തിരിച്ച് സ്ഥലം വിട്ടു.
ആരോ ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽപ്രചരിച്ചതോടെ
ഇപ്പോൾ പ്രഭാവതി അമ്മ
നാട്ടിലാകെ സൂപ്പർസ്റ്റാർ ആണ്.
നിരവധി പേരാണ് പ്രഭാവതി 
അമ്മക്ക്
പിന്തുണയും അനുമോദനങ്ങളും 
ആയി എത്തുന്നത്.
നേരത്തെ കെ ആർ ഗൗരിയമ്മ നേതൃത്വം നൽകിയ കേരള മഹിളാ ഫെഡറേഷന്റെ താലൂക്ക് സെക്രട്ടറിയായിപ്രവർത്തിച്ച പരിചയമുണ്ട് പ്രഭാവതി അമ്മക്ക്.
സംഭവം നാടാകെ അറിഞ്ഞതോടെഇപ്പോൾ
 കോഴിക്കോട് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർപ്രഭാവതി 
അമ്മയുടെ ഈപോരാട്ടം
സോഷ്യൽ മീഡിയപേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സംസ്ഥാനത്തെ ട്രാൻസ്പോർട്ട് കമ്മീഷണർനാഗരാജു ഉൾപ്പെടെയുള്ള നിരവധിപേർ
പ്രഭാവതി അമ്മയുടെ വൈറലായ വീഡിയോ സ്റ്റാറ്റസ് ആക്കി ഇട്ടിട്ടുമുണ്ട്.