Responsive Advertisement
Responsive Advertisement
കോഴിക്കോട് :പയമ്പ്ര പൊയിൽ താഴം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവം
കൊടിയിറങ്ങി.
പുലർച്ചെ നടന്ന ഗണപതി ഹോമത്തോടെയാണ് ഉത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
രാവിലെ പതിനൊന്ന് മണിയോടെ കാവുണർത്തൽ ചടങ്ങ്നടന്നു.തുടർന്ന്
ഗുരു വെള്ളാട്ട് ,
ഭഗവതി വെള്ളാട്ട്
എന്നിവ ക്ഷേത്രമുറ്റത്ത് അരങ്ങേറി.
സന്ധ്യയോടെ
പൂക്കുട്ടി - കരിങ്കുട്ടി തിറ,ആഘോഷ വരവ്,
ഭഗവതിറ,ഭൈരവൻ തിറ,ദീക്ഷിത ഗുരുതിറ, ഗുളികൻ തിറ,എന്നിവ ഉത്സവത്തിന് മാറ്റുകൂട്ടി.
പുലർച്ചെ നടന്ന കുടിക്കൂട്ടൽ ചടങ്ങോടെ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ താലപ്പൊലി ഉത്സവത്തിന് കൊടിയിറങ്ങി.ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ വീക്ഷിക്കുന്നതിനും പങ്കാളികളാകുന്നതിനും നിരവധി പേരാണ് പൊയിൽ താഴം പറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തിൽ എത്തിയത്.