വലിയങ്ങാടിയിൽ കോർപ്പറേഷൻ കെട്ടിടത്തിൻ്റെ സൺസൈഡ് തകർന്ന് വീണ സംഭവത്തിൽ
കോർപ്പറേഷനിലെ യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തി.കോർപ്പറേഷൻ ഓഫീസ് കവാടത്തിനു മുൻപിൽ ആണ് ഉപരോധ സമരം നടത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച സമരത്തിൽ യുഡിഎഫിന്റെ മുഴുവൻ ജനപ്രതിനിധികളും പങ്കെടുത്തു. ഉച്ചക്ക് ഒരുമണിവരെ നീണ്ട സമരത്തെ തുടർന്ന് ഇരുപത്തി എട്ട് കൗൺസിലർമാരെയുംപോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി ഇതോടെ പോലീസും ജനപ്രതിനിധികളും തമ്മിൽ ഏറെനേരം ഉന്തും തള്ളും നടന്നു. അടിയന്തരമായി മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ ഉള്ളവ നൽകിയില്ലെങ്കിൽ ശക്തമായ സമരമുറകളുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫ് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി.