Responsive Advertisement
Responsive Advertisement
കോഴിക്കോട് :പെരുമണ്ണ മൂന്നാംതൊടി ചിറ്റ്യേടത്ത് ഗുരുദേവൻ - ഭദ്രകാളി- ഭഗവതി ക്ഷേത്രത്തിലെ തിറ താലപ്പൊലി ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ തറവാട്ട് വീട്ടിൽ നിന്നും ആരംഭിച്ച കലശം എഴുന്നള്ളത്തോടെയാണ് പെരുമണ്ണ ചിറ്റ്യേടത്ത് ഗുരുദേവൻ ഭദ്രകാളി ഭഗവതി ക്ഷേത്രത്തിലെ
ഇത്തവണത്തെ ഉത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
തുടർന്ന്എടക്കോട്ട് തിറയാട്ട കലാസമിതി അവതരിപ്പിച്ച
ഗുരുദേവൻ വെള്ളാട്ട്, ഭദ്രകാളി വെള്ളാട്ട്, പറകുട്ടി വെള്ളാട്ട്,
വിവിധ തിറകൾ
എന്നിവ അരങ്ങേറി.കൂടാതെ നിരവധി പേർ അണിനിരന്ന താലപ്പൊലിയും തിറ ഉത്സവത്തിന് മാറ്റു കൂട്ടി.
പുലർച്ചെ നടന്ന ചാന്ത് തിറയോടെയാണ് ഇത്തവണത്തെ
ഉത്സവ ചടങ്ങുകൾക്ക് കൊടിയിറങ്ങിയത്.
ഉത്സവ ചടങ്ങുകൾ കാണുന്നതിനും പങ്കാളികളാകുന്നതിനും നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.