Responsive Advertisement
Responsive Advertisement
മാവൂർ :അടുത്തകാലത്തായി
കോഴിക്കോടിൻ്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച കൂളിമാടിനെ സ്മാർട്ടാക്കൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന വ്യൂ പോയിൻ്റ് പ്രവൃത്തിക്ക് തുടക്കമായി. വ്യാപാര പ്രമുഖനായ അറളയിൽ അഹമ്മദ്കുട്ടി സ്പോൺസർ ചെയ്ത വ്യൂ പോയിൻ്റ് പദ്ധതിയുടെ പ്രവർത്തി ആരംഭിച്ചതോടെയാണ്
കൂളിമാടിന്റെ ടൂറിസം സാധ്യതകൾക്ക്
ഒരിക്കൽ കൂടി ആക്കം കൂട്ടിയത്.
എൻ.സി.പി.സി കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് പിരിയൻ ഗോവണികളും ഹാൻ്റ് റെയിലുകളും സ്ഥാപിച്ച് പെയിന്റ് ചെയ്ത് മനോഹരമാക്കിയാണ് വ്യൂ പോയിൻ്റാക്കി മാറ്റുന്നത്.
ഭക്ഷ്യ വൈവിധ്യങ്ങളാലും പ്രകൃതി സൗന്ദര്യത്താലും അനുഗ്രഹീതമായ കൂളിമാട് അഞ്ച് പ്രധാന റോഡുകളുടെ സംഗമ കേന്ദ്രം കൂടിയാണ്. ഇരുവഴിഞ്ഞിയും, ചാലിയാറും സംഗമിക്കുന്ന
ഇടമാണ് കൂളിമാട് . കൂളിമാടിന്റെ വികസന രംഗത്ത് കുതിച്ചുചാട്ടത്തിന് ഇടയാക്കിയത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചിലവിൽ
ചാലിയാറിന്
കുറുകെ മലപ്പുറം ജില്ലയുമായി ബന്ധിപ്പിച്ച് നിർമ്മിച്ച പാലമാണ്. പാലത്തിൻ്റെ ചുവട്ടിലുള്ള ഒരു ഏക്കറിൽ അധികം വരുന്ന റവന്യൂ ഭൂമി പ്രയോജനപ്പെടുത്തി എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് പാർക്ക് നിർമ്മാണ പ്രവൃത്തിയുടെ ഒന്നാം ഘട്ടവും പൂർത്തീകരിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി ടൂറിസം വകുപ്പ് മുഖേന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ അനുവദിച്ച 45 ലക്ഷം രൂപയുടെ പ്രവൃത്തികൾ ടെണ്ടർ ചെയ്ത് കരാർ നൽകിയിട്ടുണ്ട്. ഇരിപ്പിടങ്ങൾ, ഗ്യാലറി, ഓപ്പൺ സ്റ്റേജ്, ബോട്ടിങ്ങിന് വേണ്ട സൗകര്യങ്ങൾ, കളി ഉപകരണങ്ങൾ, ലൈറ്റിംഗ്, സി.സി.ടി.വി, ഓപ്പൺ ജിം തുടങ്ങി മുഴുവൻ ഘടകങ്ങളും പൂർത്തീകരിക്കുന്ന രീതിയിലാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് മുഖേന പൂർത്തീകരിച്ച
ചെറുപുഴയിലെ സെഞ്ച്വറി ബ്രിഡ്ജായ ചെട്ടിക്കടവ് പാലവും കൂളിമാടുമായി ബന്ധിപ്പിച്ചുകൊണ്ട് ബോട്ട് സർവീസ്, ഇരു കേന്ദ്രങ്ങളിലും ബോട്ട് ജെട്ടി, പ്രത്യേക ഇരിപ്പിടങ്ങൾ തുടങ്ങിയവ സ്ഥാപിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാൻ അവസരമൊരുക്കുന്ന ബോട്ട് യാത്രക്കുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കും. ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ കലാ സാംസ്കാരിക സമന്വയവും, വികസന സാധ്യതകളുടെ വിപുലീകരണവും പ്രാവർത്തികമാക്കാനുള്ള പുതിയ പദ്ധതി അടുത്ത ഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ ലഭ്യമാക്കിയ ഫണ്ടിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ മൂന്നാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കുന്നതാണെന്ന് പി.ടി.എ റഹീം എംഎൽഎ അറിയിച്ചിട്ടുണ്ട്.

വ്യൂ പോയിൻ്റ് പ്രവൃത്തിയുടെ ഉദ്ഘാടനം
അഡ്വ പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. ചടങ്ങിത്ര അറളയിൽ അഹമ്മദ്കുട്ടി, ഒളിക്കൽ ഗഫൂർ,
 ഇ.കെ നസീർ, 
കെ ഖാലിദ്, 
എൻ.സി ഇസ്മയിൽ, എം.കെ അബ്ദുല്ല, 
ഇ അലി,
ടി.സി കരിം,
 ടി.വി ബഷീർ, 
മുഹമ്മദ് കുട്ടി പൊന്നാനി, 
കെ.എം കുട്ടി,
 ടി.കെ നാസർ, ജിയാദ്കൂളിമാട്,
ഇ മുജീബ്,
സെയ്തു മാസ്റ്റർ,
 വി
ആസിഫ്, 
വി അജുവദ്,
കെ.പി മൂസകുട്ടി, 
ഇ.പി
നാസർ, 
വി അസീസ്
തുടങ്ങിയവർ സംബന്ധിച്ചു.