വിതരണം ചെയ്യുന്ന ലഹരി വില്പനക്കാരൻ എക്സൈസിന്റെ പിടിയിലായി.
കോഴിക്കോട് മലപ്പറമ്പ് സ്വദേശി അക്ഷയ് ആണ്കോഴിക്കോട് റെയിഞ്ച് എക്സൈസ് വിഭാഗത്തിൻ്റെ പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ്
വിപണിയിൽ പതിനായിരം രൂപയിലേറെ വില വരുന്ന 3.14ഗ്രാം മെത്ത ഫിറ്റമിൻ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രാഥമിക ചോദ്യം ചെയ്യലിൽ
ഇയാൾക്ക് ലഹരി കൈമാറുന്ന സംഘത്തെ കുറിച്ചുള്ള വിവരവും എക്സൈസിന് ലഭിച്ചിട്ടുണ്ട്.പ്രതിയെ പിടികൂടുന്നതിന് സിവിൽ എക്സൈസ് ഓഫീസർമാരായ
അബി സുരേഷ്, ഹിതിൻദാസ്,പ്രിവന്റീവ് ഓഫീസർ ദീപേഷ് ,വനിത സി.ഇ.ഒ ശ്രീജി എന്നിവർ നേതൃത്വം നൽകി.