Responsive Advertisement
Responsive Advertisement
കോഴിക്കോട് : മാവൂർ കൂളിമാട് റോഡിൽ കൂളിമാട് പമ്പിങ് സ്റ്റേഷന് സമീപം കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം സംഭവിച്ചു.
ഇന്ന് രാവിലെ 
ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.
കൂളിമാട് ഭാഗത്തുനിന്നും മാവൂരിലേക്ക് വരികയായിരുന്ന
കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തകർന്നു. ട്രാൻസ്ഫോർമർ സ്ഥാപിച്ച വൈദ്യുതി തൂണുകളും തകർന്നിട്ടുണ്ട്.
ഇതോടെ കൂളിമാട് പമ്പിങ് സ്റ്റേഷന് സമീപപ്രദേശങ്ങളിൽ വൈദ്യുതി ഭാഗികമായി നിലച്ചു.അപകടം സംഭവിക്കുന്ന സമയത്ത് കാർ ഡ്രൈവർ ആയിരുന്ന യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.