പന്തിരങ്കാവ് ബൈപ്പാസിൽകാറുകൾക്കും ലോറിക്കും നേരെ കല്ലേറുണ്ടായി.
മെട്രോ ആശുപത്രിക്ക് മുൻവശത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം.രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്നരണ്ട് കാറുകൾക്ക് നേരെയും ഒരു ലോറിക്കും നേരെയാണ് കല്ലേറ്.കല്ലേറിൽ മൂന്ന് വാഹനങ്ങളുടെയും മുൻവശത്തെ ഗ്ലാസ് തകർന്നിട്ടുണ്ട്.ആക്രമണത്തിൽവാഹനത്തിലെ യാത്രക്കാർക്ക് ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടില്ല.
ആക്രമണത്തെ തുടർന്ന് വാഹനങ്ങൾ നിർത്തി പന്തീരാങ്കാവ് പോലീസിൽ വിവരമറിയിച്ചു.ഉടൻതന്നെ പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.ഈ ഭാഗങ്ങളിൽ നിരവധി കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ട്.ഇവിടെ എവിടെയെങ്കിലും നിന്നായിരിക്കാം കല്ലേറ് ഉണ്ടായതെന്ന സംശയം
കല്ലേറിനെ തുടർന്ന്പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനുള്ള ശ്രമവും പോലീസ് സ്വീകരിച്ചിട്ടുണ്ട്.