Responsive Advertisement
Responsive Advertisement
കോഴിക്കോട് :താമരശ്ശേരി ക്കു സമീപം അടിവാരത്ത് യുവാവിന് വെട്ടേറ്റു. അടിവാരം പാറക്കടവ് സ്വദേശി ഫസൽ മുഹമ്മദ് (23) നാണ് വെട്ടേറ്റത്.
ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
വയറിനോട് ചേർന്ന ഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അടിവാരം എലിക്കാട് പൂവിലേരി അബ്ദുൽ ഫാരിസാണ് വെട്ടി പരുക്കേൽപ്പിച്ചതെന്നാണ്.
പരാതി.
മുൻവൈര്യാഗ്യമാണ് ആക്രമത്തിന് കാരണംഎന്നാണ് പരാതിയിൽ പറയുന്നത്.ഇയാൾ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
സാരമായി പരിക്കേറ്റ ഫസൽ മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശാസ്ത്രക്രിയക്ക് വിധേയനാക്കി.
സംഭവത്തെ തുടർന്ന് താമരശ്ശേരി പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പരിക്കേറ്റ ഫസൽ മുഹമ്മദിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.