പൊലീസ് ലാത്തിവീശി. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ട്രെൻസ് ഫാക്ടറി എന്ന കടയുടെ ഉദ്ഘാടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്.കട ഉടമകളുടെ പരസ്യം കേട്ടാണ് ആളുകൾ അതിരാവിലെ തന്നെ വൈക്കം മുഹമ്മദ് ബഷീർ റോഡിന് സമീപത്തുള്ള കടയുടെ മുന്നിൽ ഒഴുകിയെത്തിയത്.
ഇതോടെ ഈ ഭാഗത്തെ കാൽനട യാത്ര പോലും തടസ്സപ്പെടുത്തുന്ന രീതിയിൽ ജനത്തിരക്കേറി.
ഗതാഗതം പോലും തടസ്സപ്പെട്ടതോടെവലിയ പോലീസ് സംഘവും ഇവിടെയെത്തി.
ഓരോ നിമിഷവും തിരക്ക് വർദ്ധിച്ചതോടെ
ഉദ്ഘാടനം കാണാനെത്തിയവർതമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചു.സംഭവം വലിയ തോതിലുള്ള സംഘർഷത്തിൽ കലാശിച്ചതോടെ
പോലീസിനെ ലാത്തി വീശേണ്ടിവന്നു.
ഇതോടെ പലർക്കും ചെറിയതോതിൽ പരിക്കേറ്റു.യാതൊരു സുരക്ഷാ സംവിധാനവും ഏർപ്പെടുത്താതെ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ശല്യം ഉണ്ടാവുന്ന രീതിയിൽഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ച്
അനിഷ്ട
സംഭവത്തിനിടയാക്കിഎന്ന് കാണിച്ച്
കടയുടമയെ പൊലീസ് കസ്റ്റ്‍ഡിയിലെടുത്തു. ഉദ്ഘാടന ദിവസം ഒരു രൂപക്ക്ച ഷൂ നൽകാമെന്ന വാഗ്ദാനം ചെയ്ത് കട ഉടമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത്രയേറെ ജനങ്ങൾ ഇത് വിശ്വസിച്ച് ഉദ്ഘാടന ചടങ്ങിൽ എത്തിയത്. ഉദ്ഘാടനത്തിനായി
കട തുറന്ന സമയത്ത് ആളുകൾ കടയിലേക്ക് ഇരച്ചുകയറുകയും അനിയന്ത്രിതമായ തിരക്കനുഭവപ്പെടുകയും ചെയ്തതോടെ കടയുടമ തന്നെയാണ് പൊലീസിൽ വിവരമറയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടും ജനങ്ങൾ ഒഴിഞ്ഞുപോകാതായതോടെ ലാത്തിവീശുകയായിരുന്നു.പോലീസ് ലാത്തി വീശിയതോടെ ഇവിടെയെത്തിയ യുവാക്കളും കുട്ടികളും പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി.സംഘർഷത്തിൽ ഉൾപ്പെട്ട
എല്ലാവരെയും ഇവിടെ നിന്നും നീക്കം ചെയ്ത ശേഷംകട തുറക്കില്ലെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.