കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ 2026- 27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.
രണ്ടുകോടി ഇരുപത്തിഎട്ടു ലക്ഷത്തിൽ അൻപത്തി ഒൻപതിനായിരത്തി അറുപത്തി എട്ട് രൂപ മിച്ച ബഡ്ജറ്റാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഇത്തവണ അവതരിപ്പിച്ചത്.
പാർപ്പിടം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ശുചിത്വം, സാമൂഹ്യക്ഷേമം, എന്നിവക്ക് പ്രധാനമായും ഊന്നൽ നൽകിയുള്ള ബഡ്ജറ്റ് ആണ്ബ്ലോക്ക് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം കുന്ദമംഗലം ബ്ലോക്കിൽ അവതരിപ്പിച്ചത്.
സമൂഹത്തിൽ ശ്രദ്ധയും കരുതലും ആവശ്യമുള്ള വയോജനങ്ങൾ, കുട്ടികൾ, സ്ത്രീകൾ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവർ
എന്നിവർക്കും പ്രധാനമായും കുന്ദമംഗലത്തെ ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.
ഇതിനുപുറമെ
പി എസ് സി പരിശീലനത്തിനും
പ്രത്യേകം പദ്ധതി ഒരുക്കിയിട്ടുണ്ട്.
അൻപത്തി ആറ് കോടി അൻപത്തി നാല് ലക്ഷത്തി പതിനാലായിരത്തി
ഇരുനൂറ്റി എൺപതു രൂപ വരവും അൻപത്തി ആറ് കോടി പതിനൊന്ന് ലക്ഷത്തി നാല്പത്തിയേഴായിരത്തി എഴുനൂറ്റി എൺപതു രൂപ ചിലവും കണക്കാക്കുന്നതാണ് ബഡ്ജറ്റ് .
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹോളിൽ നടന്ന ബഡ്ജറ്റ് അവതരണത്തിൽ ബ്ലോക്ക് പ്രസിഡണ്ട്
സി കെ ഫാസില അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് സെക്രട്ടറി
എം ഗിരീഷ്,
സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ
എ കെ ഷൗക്കത്തലി, ധന്യ ബാബുരാജ്, കവിത വിനോദ്, എന്നിവർ സംസാരിച്ചു.