ഷെഫീക്ക് ഹുദവി
മാവൂരിന്റെ കാവൽക്കാരനായ കബീർ ആലിൻ ചുവടിന്
അങ്ങാടിക്കൂട്ടം കൂട്ടായ്മയുടെ
സ്നേഹോപഹാരം കൈമാറി.
ഏറെക്കാലമായി
മാവൂർ അങ്ങാടിയുടെ രാത്രി കാവൽക്കാരനാണ്
കബീർ ആലിൻചുവട്.
രാത്രിയിലെ കാവലിനു പുറമെതിരക്കേറിയ സമയങ്ങളിൽ മാവൂർ അങ്ങാടിയിലെ
വാഹനത്തിരക്ക് നിയന്ത്രിക്കാനും
കബീർ മുന്നിലുണ്ടാകും.
കൂടാതെവിവാഹമോ സൽക്കാരമോ എന്നുവേണ്ട ഏത് പരിപാടികൾക്കും
വാഹന നിയന്ത്രണം കബീറിന്റെ കൈകളിൽ സുരക്ഷിതമാണ്.
ഇത്തരത്തിൽ നിസ്വാർത്ഥ സേവനം ലാക്കാക്കിയുള്ള
കബീറിന്റെ പ്രവർത്തനം കണക്കിലെടുത്താണ്
അങ്ങാടിക്കൂട്ടം കൂട്ടായ്മ കബീറിനെ ആദരിച്ചത്.
മാവൂർ അങ്ങാടിയിൽ നടന്ന ചടങ്ങിൽ
നാസർ മാവൂരാൻ അധ്യക്ഷത വഹിച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് അംഗം കെ പി ചന്ദ്രൻ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ
എം ധർമ്മജൻ,
പുലപ്പാടി ഉമ്മർ മാസ്റ്റർ,മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ശൈലേഷ് അമലാപുരി ,
പ്രസ് ക്ലബ് സെക്രട്ടറി എം ഉസ്മാൻ,
സുധ കമ്പളത്ത്, വിച്ചാവ,
ടിപി സുനിൽകുമാർ,
കെ.എസ് രാമമൂർത്തി,
ബാബു ചാലിയാർ,
ലത്തീഫ് പയ്യടിമേത്തൽ,
സീത മനോഹരൻ, തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കബീർ ആലിൻചുവട്
ഒരുക്കിയ ഇഫ്താർ വിരുന്നും നടന്നു.