Responsive Advertisement
Responsive Advertisement
കോഴിക്കോട് :
റോഡ് മുറിച്ച് കിടക്കുന്നതിന് ഇടയിൽ പിക്കപ്പ് പിടിച്ച് വയോധികനെ ദാരുണാന്ത്യം.കേരള മുസ്ലിം ജമാഅത്ത് ചിറ്റാരിപ്പിലാക്കൽ യൂണിറ്റ് പ്രസിഡണ്ട് കുറുമ്പറമ്മൽ മുഹമ്മദ് മുസ്ലിയാരാണ് മരിച്ചത്.രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്.
ചാത്തമംഗലം
കൂളിമാടന് സമീപം ചിറ്റാരിപ്പിൽ
അങ്ങാടിയിൽ വെച്ചാണ് അപകടം ഉണ്ടായത്.റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ
നായർ കുഴി ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ
പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് തലക്ക് സാരമായി പരിക്കേറ്റ മുഹമ്മദ് മുസ്ലിയാരെ ഉടൻതന്നെ പരിസരത്ത് ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്