Responsive Advertisement
Responsive Advertisement
കോഴിക്കോട് :സി.പി. ഐ.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റി മുൻഅംഗവും കോഴിക്കോട് കോർപ്പറേഷൻ മുൻ നഗരാസൂത്രണ സമിതി ചെയർമാനും സി.പി. ഐ.എം പയ്യാനക്കൽ ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന മേലടി നാരായണൻ (66) അന്തരിച്ചു.  
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, മൽസ്യ തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ശ്രദ്ധേയനായ പ്രഭാഷകനും 
കഥാപ്രാസംഗിക നുമായിരുന്നു.     
നിലവിൽ കാലിക്കറ്റ് സോഷ്യൽ വെൽഫയർ കോ ഓപ്പ് സൊസെറ്റി പ്രസിഡണ്ടാണ്.
നേരത്തെ ഡി. വൈ. എഫ് ഐ. ജില്ലാ കമ്മിറ്റി അംഗവും സൗത്ത് ബ്ലോക്ക് സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ . എൻ ജയഷീല സി. പി. ഐ.എം. (പയ്യാനക്കൽ ലോക്കൽ കമ്മറ്റി അംഗം . 
മുൻ കോർപ്പറേഷൻ കൗൺസിലർ.മഹിള അസോസിയേഷൻ സൗത്ത് ഏരിയ കമ്മറ്റി അംഗം)  
മക്കൾ: നാസ്മേലടി. പി.കെ.നാജിഷ. ( അധ്യാപിക .ഗവ. ഫിഷറീസ് ഹയർ സക്കൻ്ററി സ്കൂൾ. പുതിയാപ്പ),
മരുമക്കൾ എം.സമീഷ് (സി.പി. ഐ. എം. ഫറോക്ക് ഏരിയാ കമ്മറ്റി അംഗം, കാലിക്കറ്റ് കോ ഓപ്പ് അർബൻ ബാങ്ക്)
അശ്വനി മോഹൻ. (കൊളത്തറ )
പിതാവ്:പരേതരായ പയ്യോളി പൂളക്കണ്ടി കണ്ണൻ.
 മാതാവ്: പരേതയായ പെണ്ണൂട്ടി.
സഹോദരങ്ങൾ . ഇ.വി. കുഞ്ഞിരാമൻ . പരേതനായ ഗംഗാധരൻ, സൗദാമിനി , സദാനന്ദൻ,പത്മിനി, ബാബു, രമേശൻ, സുനിത,
ഭൗതിക ശരീരംവീട്ടിലെ ഞായറാഴ്ച രാവിലെ 8.30 വരെ വീട്ടിലും തുടർന്ന് 9 മണി മുതൽ 10 മണി വരെ സി.പി.ഐ. എം സൗത്ത് ഏരിയാ കമ്മിറ്റി ഓഫീസിലും (നായനാർ ഭവനിൽ ) പൊതുദർശനത്തിനു വെക്കും. തുടർന്ന് മൃതദ്ദേഹം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജിന് കൈമാറും.