Responsive Advertisement
Responsive Advertisement
കോഴിക്കോട് :
ഗ്രാസിമിന്റെ പതനത്തോടെ
വികസന മുരടിപ്പ് നേരിടുന്ന മാവൂരിൽവികസന വിപ്ലവത്തിന് ജനകീയ കൂട്ടായ്മ അത്യന്താപേക്ഷിതമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിമാവൂരിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മാവൂരിന്റെ സമഗ്ര വികസനത്തിന്
ആവശ്യമായ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന് രാഷ്ട്രീയ, സാമൂഹ്യ,മത,
തൊഴിലാളി സംഘടനകളുടെയും
വ്യാപാര സമൂഹത്തിന്റെയും
വ്യാപാരി സമൂഹത്തിന്റെയും
ഉറച്ച പിന്തുണയും കൂട്ടായ പ്രവർത്തനവും
അനിവാര്യമാണെന്നുംവ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇക്കാര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻകൈയെടുക്കാൻ തയ്യാറാണെന്നും
ഉറപ്പു നൽകി.ഇപ്പോൾ മാവൂരിൽ ലഭിച്ച ഫയർ സ്റ്റേഷൻ മാവൂരിൽ നിന്നുംമാറ്റുമെന്ന് പ്രചരണംതെറ്റിദ്ധാരണ ജനകമെന്നുംഒത്തൊരുമിച്ചുള്ള കൂട്ടായ ശ്രമം ഉണ്ടായാൽ സ്ഥിരം സംവിധാനം മാവൂരിൽ തന്നെ ഉണ്ടാകും എന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മാവൂരിലെ രാഷ്ട്രീയ നേതൃത്തങ്ങളുടെ അനൈക്യം വിവിധ വികസന പ്രവർത്തനങ്ങൾക്ക് വലിയതോതിൽ മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്.
നേരത്തെ മാവൂരിൽ അനുവദിക്കപ്പെട്ട ആർട്സ് ആൻഡ് സയൻസ് കോളേജ്,ഐടിഐ,
തുടങ്ങിയ വിവിധ പദ്ധതികൾ ഇതിന് ഉദാഹരണമാണ്.
തെങ്ങിലക്കടവിലെ ക്യാൻസർ സെൻറർ,ഡയാലിസിസ് സെൻറർ,വിവിധ ടൂറിസം പദ്ധതികൾ, മിനി സിവിൽ സ്റ്റേഷൻ,
സ്റ്റേഡിയംഎന്നിവയെല്ലാം മാവൂരിനെ ലഭിക്കാൻ സാധ്യതയുള്ളവയാണ്.ഇതിനായി കൂട്ടായ പരിശ്രമംആവശ്യമാണ്.ഇക്കാര്യത്തിൽ മുന്നിൽ നിന്ന് നയിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തയ്യാറാണെന്നും വാർത്താ സമ്മേളനത്തിൽ ഉറപ്പുനൽകി.വാർത്ത സമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് നാസർ മാവൂരാൻ,
മാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി 
എം ഉസ്മാൻ,
വൈസ് പ്രസിഡണ്ട് 
സിപി ബാബുരാജ്,
ട്രഷറർ ടി മോഹൻദാസ്,
സെക്രട്ടറി സഹദ് മോൻ എന്നിവർസംബന്ധിച്ചു.