Responsive Advertisement
Responsive Advertisement
കോഴിക്കോട് :സിറ്റി പോലീസിന്റെ സി ഇ ഐ ആർ സ്പെഷ്യൽ ഡ്രൈവിൽ രണ്ടാഴ്ചക്കിടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളുടെ
പരിധികളിൽ നിന്നും നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾകണ്ടെത്തി ഉടമകൾക്ക് കൈമാറി.
124 മൊബൈൽ ഫോണുകളാണ്
ഫെബ്രുവരി ഇരുപത് മുതൽ മാർച്ച് ഏഴ് വരെ നടത്തിയ ഡ്രൈവിൽ കണ്ടെത്തിയത്.
ഡിപ്പാർട്ട്മെൻറ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻ
സിന്റെ ഭാഗമായ സി ഇ ഐ ആർ പോർട്ടലിന്റെ
(https://ceir. sancharsaathi.gov.in/)
സഹായത്തോടെയാണ്നഷ്ടപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ കണ്ടെത്തിയത്.
പരാതി ലഭിച്ചവരുടെ ഫോണുകൾ ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്.
https://ceir.sancharsaathi.gov.in/എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ഐ എം ഇ ഐ ബ്ലാക്ക് ലിസ്റ്റ്ചെയ്യപ്പെടും.
കൂടാതെ നഷ്ടപ്പെട്ടഫോണിൽ മറ്റാരെങ്കിലും സിം മാറ്റി ഇട്ടാൽസി ഇ ഐ ആർ പോർട്ടലിൽ ട്രേസ് ലഭിക്കും.ഈ ട്രേസ് വഴിയാണ് നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച സിം നമ്പർ കണ്ടെത്തിയതും ഫോൺ കൈവശംവെച്ചവരെ കണ്ടെത്താനായതും.
പോലീസിന്റെ
അന്വേഷണ മികവിൽ കണ്ടെത്തിയ ഫോണുകൾ
കോഴിക്കോട് കമ്മീഷണർ ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽഉടമകൾക്ക് കൈമാറി.കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ 
ജി ജയദേവ് ,സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് കമ്മീഷണർ എസ് എം പ്രദീപ്കുമാർഎന്നിവരുടെ സാന്നിധ്യത്തിലാണ് ഫോണുകൾ കൈമാറിയത്.