Responsive Advertisement
Responsive Advertisement
കോഴിക്കോട് : പാളയം മൊയ്തീൻ പള്ളി റോഡിൽ കെട്ടിടത്തിൻ്റെ സൺ സൈഡ് തകർന്ന് വീണു. കോഴിക്കോട് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയുടെ സൺ സൈഡാണ് തകർന്ന് വീണത് ഇന്ന് വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം നടന്നത്.നിരവധി വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന
ഏറെ തിരക്കേറിയ റോഡാണ് മൊയ്തീൻ പള്ളി റോഡ്.കോഴിക്കോട് മിഠായി തെരുവിലേക്ക്
പാളയം ഭാഗത്ത് നിന്നും കടന്നു പോകുന്ന റോഡ് കൂടിയാണ് എംപി റോഡ്എന്നറിയപ്പെടുന്ന മൊയ്തീൻ പള്ളി റോഡ്.
കെട്ടിടത്തിന്റെ സൺഷൈഡ് തകർന്നു വീഴുന്ന സമയത്ത് ഇതുവഴി ധാരാളം പേർ സഞ്ചരിച്ചിരുന്നെങ്കിലും ആർക്കും പരിക്കില്ല.കെട്ടിടത്തിന്റെ താഴെ നിലയിൽ മൊബൈൽ ഷോപ്പ് പ്രവർത്തിച്ചിരുന്നു.
ഇവർ ഷോപ്പിന് മുൻവശത്ത് മുകളിലായി ഇരുമ്പ് ഷീറ്റ് വെച്ച്മേൽക്കൂര നിർമിച്ചത്
അപകടത്തിന്റെ കാഠിന്യം കുറച്ചു.
ഈ ഷീറ്റിനു മുകളിലേക്കാണ് സൺ സൈഡ് തകർന്നുവീണത്.
മൊബൈൽ ഷോപ്പിൽആളുകൾ ഉണ്ടായിരുന്നെങ്കിലും
പെട്ടെന്ന് സൺസൈഡ് വീഴുന്ന ശബ്ദം കേട്ട് എല്ലാവരും ഓടി മാറിയതുകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഏറെക്കാലമായി കാലപ്പഴക്കത്താൽ അപകട ഭീഷണി ഉയർത്തുന്നതാണ് എംപി റോഡിലെ ഈ കെട്ടിടം.ഇതിന് സമാനമായ വിധത്തിൽ തൊട്ടടുത്ത നിരവധി കെട്ടിടങ്ങളും
കാലപ്പഴക്കം കാരണം തകർച്ച ഭീഷണി നേരിടുന്നവയാണ്.
കോഴിക്കോടിന്റെ വാണിജ്യ കേന്ദ്രം കൂടിയാണ് 
എംപി റോഡും മിഠായിത്തെരുവും.
നേരത്തെ വലിയങ്ങാടിയിൽ
സൺ സൈഡ് തകർന്നുവീണ് നാലുപേർ മരിച്ച സമയത്ത് മിഠായി തെരുവിലെ
കെട്ടിടങ്ങളുടെ
അപകട ഭീഷണിയും ചർച്ചയായിരുന്നു..എന്നാൽ കാര്യമായ പഠനങ്ങളോ പരിശോധനകളോ ഇതുവരെയും നടത്തിയിരുന്നില്ല.
അതിനിടയിലാണ് ഇപ്പോൾ
വലിയ നടുക്കം സൃഷ്ടിക്കുന്ന വിധത്തിൽ കെട്ടിടത്തിന്റെ 
സൺസൈഡ് തകർന്ന് വീണത്.വിവരം അറിഞ്ഞ്
കസബ പോലീസും കോർപ്പറേഷൻ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.