ഗുരുതരമായ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന്ചികിത്സയിൽ കഴിയുന്ന പൂവാട്ടുപറമ്പ് കരിപ്പാൽ രമേശന്റെ ഭാര്യ ജസ്നയുടെ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടി ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചതായി
ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾ മാവൂർ പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഏറെക്കാലമായി രോഗാവസ്ഥയിൽ
കഴിയുന്ന ജെസ്നയുടെചികിത്സക്കുവേണ്ടി അൻപത് ലക്ഷത്തോളം രൂപയാണ് കണ്ടെത്തേണ്ടത്.എന്നാൽ ഭാരിച്ച ഇത്രയും തുക കണ്ടെത്തുക എന്നത് സാധാരണക്കാരായ ജസ്നയുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് എഴുത്തുകാരിയും രണ്ടു കുട്ടികളുടെ മാതാവുമായ ജസ്നയുടെ കുടൽമാറ്റശസ്ത്രക്രിയ നടക്കുന്നത്.
ഇവരുടെ ദുരവസ്ഥ മുന്നിൽകണ്ടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ
ആവശ്യമായ പണം കണ്ടെത്തുന്നതിന് ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചതെന്നും
ഭാരവാഹികൾ
വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
എം കെ രാഘവൻ എംപി, അഡ്വ പിടിഎ റഹീം എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി,എന്നിവർ രക്ഷാധികാരികളായും
മറ്റ് ജനപ്രതിനിധികളും നാട്ടുകാരും ചേർന്നുള്ള വിപുലമായ കമ്മറ്റിയാണ് രൂപീകരിച്ചതെന്നും
വാർത്ത സമ്മേളനത്തിൽ
അറിയിച്ചു.
ജെസ്ന ചികിത്സ സഹായ കമ്മിറ്റി ചെയർമാനും
ഗ്രാമപഞ്ചായത്ത് അംഗവുമായ
കരുപ്പാൽ അബ്ദുറഹിമാൻ,
ജനറൽ കൺവീനർ
വി പി ഷാനവാസ്, ട്രഷറർ കെ ഷബി, വൈസ് ചെയർമാൻ
എം സി സൈനുദ്ദീൻ, ജോയൻറ് കൺവീനർ പ്രേമരാജൻ
എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
ചികിത്സ സഹായം നൽകേണ്ട
അക്കൗണ്ട്
A/C 44242556328
State Bank of India Branch IFC codeSBIN0012195