Responsive Advertisement
Responsive Advertisement


കോഴിക്കോട് :
ചാത്തമംഗലം കളൻതോടിൽഎടിഎം കൗണ്ടർ തകർത്ത് പണം കവരാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ പോലീസ് പിടികൂടി.ആസാം സ്വദേശിയായ ബാബുൽ (25)ആണ് കുന്ദമംഗലം പോലീസിന്റെ കസ്റ്റഡിയിൽ ആയത്.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മോഷണശ്രമം നടന്നത്.
ഈ സമയത്ത് ഇതുവഴി പെട്രോളിൽ നടത്തുകയായിരുന്നു
കുന്ദമംഗലം എസ് ഐ പ്രദീപ് മച്ചിങ്ങലുംസംഘവും.കളം തോട് എടിഎമ്മിന്റെ പരിസരത്ത് എത്തിയപ്പോൾഅസ്വാഭാവികത തോന്നിയ എസ് ഐ പ്രദീപ് മച്ചിങ്ങൽനോക്കുമ്പോൾ  എഎമ്മിന്റെ ഷട്ടറിന്റെ പൂട്ട് തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ ജീപ്പ് നിർത്തി
എടിഎം കൗണ്ടറിൽ പോയി നോക്കുമ്പോൾ ഉള്ളിൽ നിന്നും പൂട്ടിയതായി കണ്ടു.
ഷട്ടറിൽ ബലമായി തട്ടിയപ്പോൾ ഉള്ളിലുള്ള ആൾ ഷട്ടർ തുറന്നു.
അപ്പോഴാണ് മോഷണശ്രമമാണ് നടന്നതെന്ന് പോലീസിന് മനസ്സിലായത്.
മോഷ്ടാവ് പോലീസിനെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചെങ്കിലും
പോലീസിന്റെ അവസരോചിതമായ ഇടപെടലിൽ ബലപ്രയോഗത്തിലൂടെ മോഷ്ടാവിനെ പിടികൂടാൻസാധിച്ചു.
പോലീസിന്റെ ശ്രദ്ധഅല്പം തെറ്റിയിരുന്നെങ്കിൽ
എടിഎം മെഷിൻ പൊളിച്ച് മോഷ്ടാവിന് പണം കവരുവാൻ കഴിയുമായിരുന്നു.പോലീസ് എത്തുമ്പോഴേക്കും മെഷീന്റെ ഒരു ഭാഗം മോഷ്ടാവ് തകർത്തിരുന്നു.
രണ്ട് മാസം മുമ്പാണ് പിടിയിലായ ബാബുൽ
കളൻതോട് എത്തിയത്. ഇവിടെവാടക ക്വാർട്ടേഴ്സ് എടുത്ത് പെയിൻറിംഗ് ആജോലി ചെയ്യുന്നതിനൊപ്പം എടിഎം തകർത്ത്  മോഷണം നടത്താനുള്ള ആസൂത്രണവും ചെയ്യുകയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ മോഷണത്തിനിടെ കുന്ദമംഗലം പോലീസിന്റെ പിടിയിലായത്.അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.കുന്ദമംഗലം പോലീസിൻ്റെശ്രദ്ധ ഒന്നു പാളിയിരുന്നെങ്കിൽഇന്ന് വലിയൊരു മോഷണം നടക്കുമായിരുന്നു.
അതാണ് പോലീസിന്റെ അവസരോചിതമായ ഇടപെടലിൽഒഴിവായത്.