22 ജൂലൈ 2025
ഉപരാഷ്ട്രപതി ജഗദീപ് ധൻക്കർ രാജിവച്ച ഒഴിവിൽ ശശിതരൂര്‍ ഉപരാഷ്ട്രപതിയായേക്കും? ആരിഫ് മുഹമ്മദ് ഖാൻ,പിഎസ് ശ്രീധരൻ പിള്ള എന്നിവരും പരിഗണനയിലെന്ന് സൂചന സമീപകാലത്തെ തരൂരിൻ്റെ നിലപാടുകളും ബിജെപിയെ പിന്തുണക്കുന്ന പ്രസ്താവനകളും വലിയ ചർച്ചയായിരുന്നു.
അതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിൽ ഉടലെടുത്ത ഭിന്നതയും തരൂർ പുറത്തേക്കെന്ന സൂചനകള്‍ നല്‍കിയിരുന്നു. ഉപരാഷ്ട്രപതിയാകാൻ എം.പി സ്ഥാനം രാജി വെക്കേണ്ടി വരില്ല എന്ന സാധ്യതയും തരൂരിന് ഗുണമാകും.നേരിട്ട് ബിജെപിയില്‍ ചേരേണ്ട സാഹചര്യവും ഉണ്ടാകാനിടയില്ല.
തരൂരിന് പുറമെ ആരിഫ് മുഹമ്മദ് ഖാൻ, പിഎസ് ശ്രീധരൻ പിള്ള എന്നിവരെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അപ്രതീക്ഷിതമായാണ് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവെച്ചത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചതെന്ന് അദ്ദേഹം അറിയിച്ചിരുന്നു. തൻ്റെ ചുമതല നല്ല രീതിയില്‍ നിർവഹിക്കാൻ സഹായിച്ച പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നന്ദിയെന്ന് രാജിക്കത്തില്‍ അദ്ദേഹം പരാമർശിച്ചു. അഭിമാനത്തോടെയാണ് തൻ്റെ പടിയിറക്കം. രാജ്യം കൈവരിച്ച പുരോഗതിയില്‍ അഭിമാനമുണ്ട്. ഭാരതത്തിൻ്റെ ഭാവിയില്‍ വലിയ ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതായാലും പുതിയ ഉപരാഷ്ട്രപതി ആരാകും എന്ന കാര്യത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.