പന്തീരാങ്കാവിന് സമീപം അറപ്പുഴ ഭാഗത്ത് വ്യാപകമായി ചാലിയാറിൻ്റെ തീരമിടിഞ്ഞ്
പ്രദേശവാസികൾക്ക് വൻ ഭീഷണിയായി.
അറപ്പുഴ വരണാക്ക് റോഡിൽ കാനാങ്കോട്ട് പറമ്പ്, ആനയിടിക്കൽ പറമ്പ് തുടങ്ങിയ ഭാഗങ്ങൾ പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ബുധനാഴ്ച രാത്രിയോടെയാണ് തീരം ഇടിഞ്ഞു തുടങ്ങിയത്.
നിരവധി തെങ്ങുകളും മറ്റ് മരങ്ങളും, നിരവധി കുലച്ച വാഴകളും പുഴയെടുത്തു. ഈ ഭാഗങ്ങളിൽ 20 മീറ്ററോളം വീതിയിലുണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയും സ്വകാര്യ വ്യക്തികളുടെ ഭൂമികളും പുഴയിൽപതിച്ചിട്ടുണ്ട്. കാനാങ്കോട്ട് മുഹർഷിമിൻ്റെ ഭൂമിയുടെ അഞ്ച് മീറ്ററോളം ഭാഗം പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു.കൂടാതെ
തൊട്ടുചേർന്നുള്ള പാറയിൽ കുഞ്ഞുമുഹമ്മദിൻ്റെ പറമ്പുംഇതിന് സമീപത്തെ ഗ്ലോബൽ സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും പുഴയെടുത്ത് കഴിഞ്ഞു.
സമീപത്തെവീടുകൾക്കും വലിയ ഭീഷണിയാണ് ഉയരുന്നത്. അറപ്പുഴയിൽ പുതിയ പാലത്തിൻ്റെ നിർമാണത്തെ തുടർന്ന് പുഴയിലെ കുത്തൊഴുക്കിൻ്റെ ഗതി മാറിയതാണ് ഈ ഭാഗത്തെ കരയിടിച്ചിലിന് കാരണം എന്ന് വീട്ടുകാരുടെപരാതി.
കരയിടിച്ചിൽ ആദ്യത്തെ അനുഭവമാണ്.
പുഴ തീരം ഇടിയാൻ തുടങ്ങിയതോടെപരിസരവാസികൾ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.
അടിയന്തിരമായി കരകെട്ടി സംരക്ഷിക്കാനുള്ള നടപടികൾ എടുത്തിട്ടില്ലെങ്കിൽ വീടുകൾക്ക് ഉൾപ്പെടെ വലിയ ഭീഷണി ഉണ്ടാകുമെന്ന് ആശങ്കയാണ് കുടുംബങ്ങൾക്ക് ഉള്ളത്.