Responsive Advertisement
Responsive Advertisement
കോഴിക്കോട് :
 
ഹെൽത്ത് യൂണിറ്റിന്റെ സുഗമമായ പ്രവർത്തനത്തിന്
ആരോഗ്യവകുപ്പ് മന്ത്രി
ഉറപ്പു നൽകിയവാഗ്ദാനങ്ങൾ അടിയന്തരമായി നടപ്പിലാക്കുക എന്ന ആവശ്യമുയർത്തിയാണ് യുഡിഎഫ് മാവൂർ ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
ചെറൂപ്പ അങ്ങാടിയിലാണ്
നിരവധി യുഡിഎഫ് പ്രവർത്തകർ ചെറൂപ്പഹെൽത്ത് യൂണിറ്റിനോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ
പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
മറ്റ് പഞ്ചായത്തുകളിലെല്ലാംഹെൽത്ത് സെൻററുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ
മാവൂരിലെയും പരിസരപ്രദേശങ്ങളിലെയും രോഗികൾക്ക് യാതൊരുവിധ ആശ്വാസവും ചെറൂപ്പ ഹെൽത്ത് യൂണിറ്റ് വഴി ലഭിക്കുന്നില്ലെന്ന് യു സി രാമൻ കുറ്റപ്പെടുത്തി.
ചെറൂപ്പ ഹെൽത്ത് യൂണിറ്റ് നിലവിലുള്ളതിനാൽ
മാവൂർ ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം പോലും
നടത്താൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്ന് 
യു.സി രാമൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
യുഡിഎഫ് മാവൂർ പഞ്ചായത്ത് കമ്മറ്റി ചെയർമാൻ എം ഇസ്മയിൽ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യ പ്രഭാഷണം നടത്തി.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക് യുഡിഎഫ്നേതാക്കളായ കെ എം അപ്പുക്കുഞ്ഞൻ, കെ ഉസ്മാൻ വിഎസ് രഞ്ജിത്ത് ,ടി ഉമ്മർ,
തുടങ്ങിയവർ സംസാരിച്ചു.